07:31am 02 August 2026
NEWS
കെ.ടി.എം.സി.സി. സ്വദേശ സമ്മേളനം നടത്തി
31/07/2026  05:14 PM IST
nila
കെ.ടി.എം.സി.സി. സ്വദേശ സമ്മേളനം നടത്തി

 

ചെങ്ങന്നൂർ: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി.) ആഭിമുഖ്യത്തിൽ സ്വദേശ സമ്മേളനം ചെങ്ങന്നൂർ കൊല്ലകടവിലെ ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ആശ്രമത്തിലെ കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടന്നു.

മാർത്തോമ, സി.എസ്.ഐ., ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട, കുവൈറ്റിൽ വർഷങ്ങളോളം ആരാധനാജീവിതത്തിൽ പങ്കാളികളായിരുന്നും ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്നവരുമായ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.

അഡ്വ. ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ഗോഡ്‌ലി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഫെയ്ത്ത് ഹോം സെക്രട്ടറി റെജി ടി. സക്കറിയ നന്ദി രേഖപ്പെടുത്തി.

കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് കെ. യോഹന്നാൻ, കെ.എസ്. ജോസ്, ജേക്കബ് തോമസ്, സാം പൈനുംമൂട് എന്നിവർ ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.